സിഎഎ: പാഴ്‌സികളും ക്രൈസ്തവരും ഉള്‍പ്പെടുമ്പോള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ക്ക് പൗരത്വമില്ല? ചോദ്യത്തിന് ഷായുടെ മറുപടി

'അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം'

Update: 2024-03-14 11:32 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ പ്രകാരം, പാഴ്‌സികള്‍ക്കും ക്രൈസ്തവര്‍ക്കും പൗരത്വം നേടാമെന്നിരിക്കെ മുസ്ലിംകള്‍ക്ക് എന്തുകൊണ്ടാണ് സിഎഎ അനുസരിച്ച് പൗരത്വത്തിനു യോഗ്യതയില്ലാത്തതെന്ന ചോദ്യത്തിന് മറുപടി നല്‍കി ആഭ്യന്തര മന്ത്രി അമിത്ഷാ. അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

'ആ പ്രദേശം ഇന്ന് ഇന്ത്യയുടെ ഭാഗമല്ല. എന്തുകൊണ്ടെന്നാല്‍ അവിടെ മുസ്ലിംകളാണ്. അത് അവര്‍ക്കായി നല്‍കിയതാണ്. അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' അമിത് ഷാ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഏകീകൃത ആശയമാണ് അഖണ്ഡ ഭാരതം.

'വിഭജനകാലത്ത് പാകിസ്താനില്‍ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാലിന്ന് അത് 3.7 ശതമാനമായി ചുരുങ്ങി. അവര്‍ എവിടെയാണ് പോയത്. അവര്‍ ഇന്ത്യയിലേക്ക് വന്നിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു, അവരെ അപമാനിച്ചു, രണ്ടാംതരം പൗരന്മാരായി കണക്കാക്കി. അവര്‍ എവിടെ പോകും? നമ്മുടെ പാര്‍ലമെന്റും രാഷ്ട്രീയ പാര്‍ട്ടികളും അല്ലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്' അമിത്ഷാ പറഞ്ഞു.

'1951ല്‍ ബംഗ്ലാദേശില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. 2011ല്‍ 10 ശതമാനത്തിലേക്ക് കുറഞ്ഞു. അവര്‍ എവിടെയാണ് പോയത്' ഷാ ചോദിച്ചു.

1992ല്‍ അഫ്ഗാനിസ്ഥാനില്‍ രണ്ട് ലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് 500 ആയി കുറഞ്ഞു. അവര്‍ക്കാര്‍ക്കും അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ അവകാശമില്ലേ എന്നും ഭാരതം ഒന്നായിരുന്ന സമയത്ത് അവരെല്ലാം നമ്മുടെ സഹോദരങ്ങളും സഹോദരിമാരും അമ്മമാരുമായിരുന്നുവെന്നും ഷാ പറഞ്ഞു.

'ഇത് ഒരു മുസ്ലിം പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍ മുസ്ലിംകള്‍ക്ക് പോലും ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. അവര്‍ക്ക് അപേക്ഷിക്കാം. ദേശീയ സുരക്ഷയും മറ്റു കാര്യങ്ങളും കണക്കിലെടുത്ത് സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കും. സാധുവായ രേഖകളില്ലാതെ അതിര്‍ത്തി കടന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക നിയമമാണ് ഇതെന്നും' ഷാ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News