Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: ഒഡീഷയിലെ മലയാളി വൈദികർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. അക്രമികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് സഭകളുടെ ആവശ്യം. അതേസമയം സംഭവം രേഖാമൂലം കലക്ടറുടെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ആക്രമണത്തിനിരയായ സംഘം. സംഭവം വരും ദിവസങ്ങളിൽ പാർലമെന്റിലും ഉന്നയിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ നീക്കം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൗനം അക്രമത്തെ ന്യായീകരിക്കുന്നതെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഒഡിഷയിൽ ആക്രമിക്കപ്പെട്ട വൈദികൻ സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ ആണ്. ഒരു വാക്കുപോലും ഉരിയാടിയില്ല. സുരേഷ് ഗോപിയുടേത് കപട മുഖമാണെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.