‘രാമൻ്റെ പേരിൽ ബാബരി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മോദി മാപ്പ് പറയുമോ’ വിമർശനവുമായി ബിനോയ് വിശ്വം

മണിപ്പൂരിലെ സ്ത്രീകളോട് മാപ്പ് പറയാൻ പ്രധാനമന്ത്രി തയാറാകുമോ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു.

Update: 2024-01-22 13:38 GMT

രാമൻ്റെ പേരിൽ ബാബരി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മോദി മാപ്പ് പറയുമോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സോഷ്യൽ മീഡിയിയിലെഴുതിയ കുറിപ്പിലാണ് മോദി​ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി മണിപ്പൂരിലെ സ്ത്രീകളോട് മാപ്പ് പറയാൻ തയാറാകുമോ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു.

ബിനോയ് വിശ്വത്തിന്റെ കുറിപ്പ് 

ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോ?രാമൻ സഹിഷ്ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോദി രാമൻ്റെ പേരിൽ ബാബറി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ?


Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News