അമേരിക്കൻ നാടുകടത്തൽ; ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമത് വിമാനം അമൃത്സറിലെത്തി

119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

Update: 2025-02-16 01:51 GMT
Editor : rishad | By : Web Desk

ചണ്ഡീഗഢ്: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കൻ വിമാനം അമൃത്സറിലെത്തി. അമേരിക്കൻ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് ഇന്നലെ രാത്രി 11:40 ന് അമൃത്സറിലെത്തിയത്. 119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിലെ യാത്രക്കാരില്‍ 67 പേർ പഞ്ചാബികളാണ്. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തർപ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാൻ സ്വദേശികളായ രണ്ട് പേരും ജമ്മുകശ്മീർ ഹിമാചൽപ്രദേശ് ഗോവ സ്വദേശികളായ ഓരോ പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്തിന് പുറത്തിറങ്ങിയവർ അവരുടെ നാടുകളിലേക്ക് മടങ്ങി. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News