ഭർത്താവിന്റെ സഹോദര പുത്രിയെ 'വിവാഹം കഴിച്ച്' പീഡനം; യുവതി അറസ്റ്റിൽ

തങ്ങൾ ലെസ്ബിയൻ പങ്കാളികളാണെന്നാണ് യുവതി പൊലീസിനോട് അവകാശപ്പെട്ടത്

Update: 2024-04-02 07:52 GMT
Editor : Shaheer | By : Web Desk

ഭോപ്പാൽ: ഭർത്താവിന്റെ സഹോദര പുത്രിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഖാർഗോണിലാണു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 24കാരി ദിവസങ്ങളോളം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ ഫെബ്രുവരി 27നാണ് 16കാരിയെ യുവതി തട്ടിക്കൊണ്ടുപോയത്. കുടുംബത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ ബറൂഡ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് റിതേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു ലൈംഗികമായി ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തലുണ്ടായത്.

Advertising
Advertising

ഒരു വർഷംമുൻപായിരുന്നു മധ്യപ്രദേശിലെ ഉമർഖാലി സ്വദേശിയുമായി യുവതിയുടെ വിവാഹം. ഏതാനും മാസങ്ങൾക്കുമുൻപ് ഭർതൃസഹോദര പുത്രിയുമായി ശാരീരികബന്ധം ആരംഭിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തങ്ങൾ ലെസ്ബിയൻ പങ്കാളികളാണെന്നാണ് യുവതി പൊലീസിനോട് അവകാശപ്പെട്ടത്. ധംനോഡ്, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഭർത്താവും ഭാര്യയും പോലെയാണ് ഇവർ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.

ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.

Summary: Woman held for abducting husband's 16-year-old niece, 'marrying' her in Madhya Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News