വിമാനത്തിലെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച യുവതി അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം

Update: 2023-03-08 16:05 GMT

ബെംഗളൂരു: വിമാനത്തിന്‍റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച യുവതി ബെംഗളൂരുവില്‍ അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. 24കാരിയാണ് അറസ്റ്റിലായത്.

മാര്‍ച്ച് അഞ്ചിന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-716 വിമാനത്തിലാണ് സംഭവം. ശുചിമുറിയില്‍ ആരോ സിഗരറ്റ് വലിക്കുന്നതായി സംശയം തോന്നിയതോടെ വിമാനത്തിലെ ജീവനക്കാര്‍ വാതിലില്‍ തട്ടി തുറക്കാന്‍ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോൾ ഒരു സിഗരറ്റ് ചവറ്റുകുട്ടയിൽ കിടക്കുന്നത് കണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കെ ശങ്കര്‍ പരാതി നല്‍കിയത്.

Advertising
Advertising

വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്ത ശേഷം യാത്രക്കാരിയെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് എയർപോർട്ട് പൊലീസ് ഇന്ത്യൻ ശിക്ഷാനിയമം 336-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മനുഷ്യ ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായ പ്രവൃത്തി ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Summary- A 24 year old woman allegedly caught smoking in the toilet on an Indigo flight from Kolkata was arrested on her arrival in Bengaluru last week. She was later released on bail.





Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News