ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; യുവതിയെ സ്‌ക്രൂഡ്രൈവർ വെച്ച് കുത്തി യുവാവ്

വിവാഹവാഗ്ദാനം നൽകി ശിവം പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു

Update: 2023-08-19 13:41 GMT

ഗുരുഗ്രാം: ലൈംഗികബന്ധത്തിന് സമ്മതിക്കാഞ്ഞതിന്റെ പേരിൽ 28കാരിയെ യുവാവ് ആക്രമിച്ചതായി പരാതി. സംഭവത്തിൽ യുപി സ്വദേശിയായ ശിവം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതിയെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതിനാണ് അറസ്റ്റ്.

ഗുരുഗ്രാമിലെ ഇരുവരുടെയും ഫ്‌ളാറ്റിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് ശിവം താല്പര്യം പ്രകടിപ്പിക്കുകയും എന്നാലിത് എതിർത്തപ്പോൾ ആക്രമിക്കുകയുമായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു. സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയുടെ കഴുത്തിലാണ് ശിവം കുത്തിയത്. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ യുവതി ആശുപത്രിയിൽ ചികിത്സ തേടി.

Advertising
Advertising

ഗുരുഗ്രാമിൽ വെച്ചാണ് യുവതി ശിവവുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഒന്നിച്ച് താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ശിവം വിവാഹിതനാണെന്ന കാര്യം താനറിയുന്നതെന്ന് യുവതി പറയുന്നു. വിവാഹവാഗ്ദാനം നൽകി ശിവം പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് രാജീവ് ചൗക്കിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നാളെ കോടതിയിൽ ഹാജരാക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News