വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്തവരടക്കം മൂന്ന് പേർ പിടിയിൽ

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Update: 2023-10-01 06:13 GMT

മുംബൈ: പൊതുവിടത്തിൽ വനിതാ പൊലീസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. മുംബൈ സബ്അർബൻ വിഘ്റോളിയിലെ വനിത കോൺസ്റ്റബിൾ ആണ് പീഡനത്തിന് ഇരയായത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവാക്കളും കൗമാരക്കാരും വനിതാ കോൺസ്റ്റബിളിന്റെ ദേഹത്ത് അപമാര്യാദയായ രീതിയിൽ സ്പർശിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ രണ്ട് യുവതികൾ ഇടപെടുകയായിരുന്നു. ഇരുവരും എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.

പിന്നാലെ ഉദ്യോഗസ്ഥ പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതികൾക്കെതിരെ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മൂന്ന് പേരെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി മുംബൈ പൊലീസ് ആറ് സംഘങ്ങൾ രൂപീകരിച്ചതായും തെരച്ചിൽ തുടരുന്നതായും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News