ആശുപത്രി മുറ്റത്ത് യുവതി പ്രസവിച്ചു; തിരിഞ്ഞുനോക്കാതെ ഡോക്ടർമാരും നഴ്‌സുമാരും

രാവിലെ പ്രസവ വേദന തുടങ്ങിയ യുവതിയെ 60 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

Update: 2023-05-07 02:20 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിൽ ജില്ലാ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഡോക്ടർമാരും നഴ്സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്ന് യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടു. രാവിലെ മുതൽ ഭാര്യ വലഭായിക്ക് പ്രസവവേദനയുണ്ടെന്ന് ഭർത്താവ് അരുൺ പരിഹാർ പറയുന്നു.

ആംബുലൻസിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. തുടർന്ന് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ ആശുപത്രിക്ക് ഭാര്യയുമായി എത്തുകയായിരുന്നു. എന്നാൽ ആശുപത്രി മുറ്റത്തെത്തിയിട്ടും ഭാര്യയെ കിടത്താൻ സ്ട്രെച്ചറോ സഹായിക്കാൻ അറ്റൻഡർമാരെയോ കാണാനായില്ല. തുടർന്നാണ് ഭാര്യ ആശുപത്രി മുറ്റത്ത് വെച്ച് പ്രസവിക്കുന്നത്.

ഡോക്ടർമാരും നഴ്‌സുമാരും ചുറ്റുമുണ്ടായിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും ഭർത്താവ് പറയുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരെല്ലാം തടിച്ചുകൂടാൻ തുടങ്ങി. ഇത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാർ സ്‌ട്രെച്ചർ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു. നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്നും ഭർത്താവ് അരുൺ പരിഹാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News