ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ടു; നാട്ടിലെത്തി കുഞ്ഞിനെ ഭാര്യവീട്ടുകാര്‍ക്ക് കൈമാറി ഭര്‍ത്താവ്

സംഭവ ശേഷം കുഞ്ഞുമായി ഹൈദരാബാദിലെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ ഭാര്യവീട്ടില്‍ ഏല്‍പിച്ചു

Update: 2024-03-11 05:43 GMT
Editor : ദിവ്യ വി | By : Web Desk

ഹൈദരാബാദ്: ആസ്‌ട്രേലിയയില്‍ ഹൈദരാബാദ് സ്വദേശിയായ ഭാര്യയെ കൊന്ന് റോഡരികിലെ വേസ്റ്റ് ബിന്നിലിട്ട് ഭര്‍ത്താവ്. 36 കാരിയായ ചൈതന്യ മദഗനിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

വിക്ടോറിയ പ്രദേശത്തെ റോഡരികിലെ വേസ്റ്റ് ബിന്നില്‍ നിന്ന് മൃതദേഹം കണ്ടെത്തിയെന്ന് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം വരികയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ചൈതന്യയുടെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ചൈതന്യ മദഗനിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടില്‍ നിന്നും 84 കിലോമീറ്ററിലധികം ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertising
Advertising

സംഭവ ശേഷം കുഞ്ഞുമായി ഹൈദരാബാദിലെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ ഭാര്യവീട്ടില്‍ ഏല്‍പിച്ചു. മുഖ്യപ്രതി ഭര്‍ത്താവാണെന്നും മൂന്ന് വയസുള്ള കുഞ്ഞുമായി ഇയാള്‍ ഇന്ത്യയിലേക്ക് പോയതായും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പാണ് ചൈതന്യയെ കണ്ടതെന്നും അതിന് ശേഷം കണ്ടില്ലെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴിനല്‍കി. ഭര്‍ത്താവിന്റെ കാറും ഒരു ഹൈപ്രഷര്‍ വാക്വം ക്ലീനറും പൊലീസ് പിടിച്ചെടുത്തു.

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രദേശത്തെ എം.എല്‍.എ അറിയിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News