ഡൽഹിയിൽ ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ചു: രണ്ട് പേർ അറസ്റ്റിൽ

നോർത്ത് ഡൽഹിയിലെ ഗുലാബി ബാഗിൽ താമസിക്കുന്ന രചന തിവാരിയാണ് കവർച്ചയ്ക്കിരയായത്

Update: 2023-03-14 15:44 GMT
Advertising

ന്യൂഡൽഹി: ന്യൂഡൽഹിയിൽ ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. നോർത്ത് ഡൽഹി സ്വദേശിയായ രചന തിവാരിയാണ് കവർച്ചയ്ക്കിരയായത്. മകനൊപ്പം നടക്കാനിറങ്ങവേ ബൈക്കിലെത്തിയ യുവാക്കൾ അപായപ്പെടുത്തുകയായിരുന്നു. ദിൽഷാദ്, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നോർത്ത് ഡൽഹിയിലെ ഗുലാബി ബാഗ് ഏരിയയിൽ മാർച്ച് 7ന് നടന്ന സംഭവത്തിലാണ് അറസ്റ്റ്. രാത്രി മകനൊപ്പം ഗുലാബി ബാഗിലൂടെ നടക്കവേയാണ് ബൈക്കിലെത്തിയ സംഘം ജഡ്ജിയെ അപായപ്പെടുത്തിയത്. ഇവരെ വഴിയിലേക്ക് തള്ളിയിട്ട ശേഷം സംഘം ബാഗ് തട്ടിയെടുക്കുകയായിരുന്നു. ബാഗിൽ 8000 രൂപയും കുറച്ച് രേഖകളും എടിഎം കാർഡുമുണ്ടായിരുന്നതാണ് ജഡ്ജി നൽകിയിരിക്കുന്ന പരാതിയിലുള്ളത്.

വീഴ്ചയിൽ ജഡ്ജിയുടെ തലയ്ക്ക് പരിക്കുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയ പൊലീസ് ഐപിസി 394,34 പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. ഇവരിൽ നിന്ന് ബൈക്കും 4500 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News