ഭര്‍ത്താവുമായി വഴക്കിട്ട യുവതി മകളെ കൊലപ്പെടുത്തി; മൂന്നുവയസുകാരിയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നു

എംഐഡിസി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം

Update: 2024-05-22 07:25 GMT

നാഗ്‍പൂര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി. തുടര്‍ന്ന് കൊലപാതക വിവരം പൊലീസിനെ അറിയിക്കാനായി കുഞ്ഞിന്‍റെ മൃതദേഹവുമായി നാല് കിലോമീറ്ററോളം നടന്നു. എംഐഡിസി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

ട്വിങ്കിള്‍ റൗട്ട്(23) ലക്ഷ്മൺ റൗട്ട് (24) എന്നിവര്‍ തമ്മിലുള്ള വഴക്കാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. നാല് വര്‍ഷം മുന്‍പാണ് ഇവര്‍ ജോലി തേടി നാഗ്പൂരിലേക്ക് താമസം മാറ്റിയത്. ഒരു പേപ്പർ പ്രൊഡക്ട് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ എംഐഡിസി ഏരിയയിലെ ഹിംഗന റോഡിലെ സ്ഥാപനത്തിൻ്റെ പരിസരത്തുള്ള മുറിയിലാണ് താമസിച്ചിരുന്നത്. സംശയത്തിന്‍റെ പേരില്‍ ഇരുവരും നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ ദമ്പതികള്‍ തമ്മില്‍ വീണ്ടും വഴക്കിട്ടു. ഇരുവരുടെയും വാഗ്വാദത്തിനിടെ മകള്‍ കരയാന്‍ തുടങ്ങി. ദേഷ്യം വന്ന യുവതി മകളെ വീടിന് പുറത്തേക്ക് കൊണ്ടുപോയി മരത്തിൻ്റെ ചുവട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പിന്നീട് മൃതദേഹവുമായി ഏകദേശം നാലു കിലോമീറ്ററോളം നടന്നു. രാത്രി എട്ടുമണിയോടെ പൊലീസ് പട്രോളിംഗ് വാഹനം കണ്ട അവർ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.തുടർന്ന് എംഐഡിസി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ യുവതിയെ മേയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News