ഓടുന്ന ട്രെയിനില്‍വെച്ച് മൂന്ന് തവണ ബലാത്സംഗം ചെയ്തു; അർധനഗ്നയായി ഇറങ്ങിയോടി യുവതി

പൊലീസിനെ കണ്ടതോടെ പ്രതി എസി കോച്ചിന്റെ വാതിൽ പൂട്ടിയിടുകയായിരുന്നു

Update: 2023-12-12 12:59 GMT
Editor : Lissy P | By : Web Desk

ഭോപ്പാൽ: ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് 30 കാരിയെ ട്രെയിനിൽവെച്ച് പീഡിപ്പിച്ചത്. 40 കിലോമീറ്ററിനിടെ മൂന്നുതവണ യുവതിയെ ബലാത്സംഗം ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കമലേഷ് കുശ്വാഹ (22) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്.

സത്‌ന ജില്ലയിലെ ഉഞ്ചറ റെയിൽവെ സ്റ്റേഷനിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. പക്കാരിയ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ അതേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിലെ എസി കോച്ചിൽ വാഷ്‌റൂം ഉപയോഗിക്കാനായി കയറിയപ്പോഴായിരുന്നു ആക്രമണം. പ്രതിയും അതേ കോച്ചിനുള്ളിൽ കയറി വാതിലടക്കുകയായിരുന്നു.

Advertising
Advertising

പാകരിയ, മൈഹാർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വെച്ച് അയാൾ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തന്നെ പിന്നിൽ നിന്ന് ഇടിക്കുകയും തലക്ക് പരിക്കേറ്റ താൻ തറയിൽ വീഴുകയും ചെയ്യുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പ്രതിരോധിച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ട്രെയിൻ സത്ന സ്റ്റേഷനിലെത്തിയപ്പോൾ തനിക്ക് ദാഹിക്കുമെന്ന് പ്രതിയോട് പറഞ്ഞു. അയാൾ വെള്ളം എടുക്കാൻ പോയപ്പോൾ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അർധനഗ്നയായി ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ യുവതി ആർപിഎഫ് കോൺസ്റ്റബിളിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. പൊലീസിനെ കണ്ടതോടെ പ്രതി എസി കോച്ചിന്‍റെ വാതില്‍ ഉള്ളിൽ നിന്ന് പൂട്ടുകയായിരുന്നെന്ന് ജബൽപൂർ ആർപിഎഫ് കമാൻഡന്റ് അരുൺ ത്രിപാഠി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ട്രെയിൻ സ്‌റ്റേഷൻ വിടുകയും ചെയ്തു. ഉടൻ പൊലീസ് സംഘം റോഡ് മാർഗം തൊട്ടടുത്ത സ്‌റ്റേഷനിലേക്ക് കുതിച്ചു. സ്‌റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ കൈമ സ്‌റ്റേഷനിൽ നിർത്തിയിട്ടു. എന്നാൽ എ.സി കോച്ചിന്റെ പൂട്ട് തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് അതേ ട്രെയിനില്‍ യാത്ര തുടരുകയും തൊട്ടടുത്ത സ്റ്റേഷനിൽ വെച്ച് റെയിൽവെ മെക്കാനിക്കിന്റെ സഹായത്തോടെ എസി കംപാർട്ടുമെന്റിന്റെ വാതിൽ പൊളിച്ചാണ് പ്രതിയെ പിടികൂടിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News