ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാലു വയസുകാരനായ മകനും പരിക്ക്

നാലു വയസുകാരനായ മകനോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്

Update: 2023-03-24 04:31 GMT

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ഡൽഹിയിൽ സ്ത്രീക്ക്(33) നേരെ അജ്ഞാതന്‍റെ ആസിഡ് ആക്രമണം. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭരത് നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. നാലു വയസുകാരനായ മകനോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.

വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന് സ്ത്രീയുടെ നേരെ ആസിഡ് എറിയുകയായിരുന്നു.പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചത്.

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News