"പൊലീസുകാരൻ നന്നായി വരട്ടെ"; ഒരു മാസമായിട്ടും കേസിൽ എഫ്‌.ഐ.ആർ എഴുതാതിരുന്ന പൊലീസുകാരനെ ആരതിയുഴിഞ്ഞ് യുവതി

ആദ്യം ആരതിക്ക് നിന്നുകൊടുക്കുന്ന പൊലീസുകാരന് തുടർന്നാണ് അക്കിടി മനസിലായത്

Update: 2024-04-13 12:23 GMT
Editor : ശരത് പി | By : Web Desk

മധ്യപ്രദേശ്: കേസ് കൊടുത്ത് ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ എഴുതാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തി സ്ത്രീ. ആരതിയുഴിഞ്ഞാണ് പൊലീസിനെതിരെ യുവതി പ്രതിഷേധം നടത്തിയത്. മധ്യപ്രദേശ് റാവയിലാണ് സംഭവം.

മോഷണക്കേസിൽ ഒരു മാസം മുമ്പാണ് യുവതി പൊലീസിന് പരാതി നൽകിയത്. എന്നാൽ പരാതി നൽകി ഇത്ര സമയം പിന്നിട്ടിട്ടും പൊലീസ് കേസിൽ ഒരന്വേഷണവും നടത്തിയിട്ടില്ലെന്ന് യുവതി മനസിലാക്കി. കേസിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചപ്പോൾ എഫ്‌.ഐ.ആർ പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് യുവതിക്ക് വ്യക്തമായി.

Advertising
Advertising

നിരാശയായ യുവതി തന്റെ കേസ് അന്വേഷിക്കാൻ പൊലീസിനെ നിർബന്ധിക്കുന്നതിലും നല്ലത് അവരെ പരിഹസിക്കുകയാണ് എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ആരതി ഉഴിയാനായുള്ള സാമഗ്രികളുമായി തന്റെ ഭർത്താവിനെയും മക്കളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ഇത്രയും മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസുകാരൻ നന്നായി വരട്ടെയെന്ന് പറഞ്ഞ് ആരതിയുഴിയാൻ തുടങ്ങുകയാണ്.

ആദ്യം സംഭവം മനസിലാകാതിരുന്ന പൊലീസുകാരന് അന്ധാളിക്കുകയും ആരതി ഉഴിയാൻ തയ്യാറാവുകയും ചെയ്യുന്നുണ്ട്. തുടർന്ന് തന്നെ പരിഹസിക്കുകയാണെന്ന് മനസിലായപ്പോൾ ആരതിപാത്രം താഴെ വയ്ക്കാൻ ആവശ്യപ്പെടുന്നു. യുവതിയുടെ ഭർത്താവ് പൊലീസുകാരൻ വളരെ കർമനിരതനാണെന്ന് പറഞ്ഞ് അയാളെ പൂമാലയും പൊന്നാടയും അണിയിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഭർത്താവ് സംഭവത്തെക്കുറിച്ച് മറ്റ് ഉദ്യോഗസ്ഥരോടെ പറയുമ്പോൾ പൊലീസുകാരൻ റൂമിൽ നിന്നും ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നുണ്ട്

നല്ല പൊലീസുകാർക്ക് ഇത് പ്രോത്സാഹനമാണെന്ന് യുവതിയുടെ ഭർത്താവ് പറയുന്നതോടെ കോപാകുലനാകുന്ന പൊലീസുകാരൻ ഇവരെ പിടിച്ച് പുറത്താക്കാൻ ശ്രമിക്കുന്നതോടെ ദൃശ്യങ്ങൾ അവസാനിക്കുകയാണ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News