വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണം; ജാതി സെന്‍സസ് ഉടന്‍ നടത്തണമെന്നും സോണിയ ഗാന്ധി

ബില്‍ സ്ത്രീ ശാക്തീകരണത്തിന്‍റെ താക്കോലാണെന്നും ബില്ലിന് പൂര്‍ണ പിന്തുണയെന്നും സോണിയ പറഞ്ഞു

Update: 2023-09-20 06:35 GMT
Editor : Jaisy Thomas | By : Web Desk

സോണിയാ ഗാന്ധി

Advertising

ഡല്‍ഹി:  വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പെഴ്സണുമായ സോണിയ ഗാന്ധി. ബില്ലിന് പൂര്‍ണ പിന്തുണയെന്നും സോണിയ പറഞ്ഞു. ബില്ലിന്‍മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

വനിതാ സംവരണ ബില്‍ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ വലിയ പങ്ക് വഹിച്ചു.ബിൽ സഭ പാസാക്കിയാൽ രാജീവ് ഗാന്ധിയുടെ സ്വപ്നം പൂവണിയും. ..സോണിയ പറഞ്ഞു. 

അതേസമയം ബി.ജെ.പി ഒബിസി സംവരണത്തെ എതിര്‍ത്തു. നിലവിൽ പാർലമെന്‍റിലും നിയമസഭയിലും ഒബിസി സംവരണമില്ലെന്നു നിഷികാന്ത്‌ ദുബെ പറഞ്ഞു. സോണിയാ ഗാന്ധി രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി സംസാരിക്കുമെന്ന് ഞാൻ കരുതി, എന്നാൽ വനിതാ സംവരണത്തിനായി വിപുലമായി പ്രവർത്തിച്ച ഗീതാ മുഖർജിയെയും സുഷമ സ്വരാജിനെയും പരാമർശിച്ചില്ലെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ഇത് ബി.ജെ.പിയുടെയും മോദിയുടെയും ബില്ലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വനിതാ സംവരണ ബിൽ കോൺഗ്രസ് ലോലിപോപ്പായി ഉപയോഗിക്കുന്നുവെന്ന് നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബുധനാഴ്ച ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന്‍റെ ചർച്ച ആരംഭിച്ചത്.സ്ത്രീകളുടെ സമത്വത്തിനാണ് ബി.ജെ.പി സർക്കാരിന്‍റെ ശ്രദ്ധയെന്നും മേഘ്‌വാൾ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്‍റെ താക്കോലാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ എം.പി കനിമൊഴിയുടെ പ്രസംഗം തുടങ്ങുന്നതിനു മുന്‍പെ ബി.ജെ.പി എം.പിമാര്‍ തടസപ്പെടുത്തി. ബിജെപി ഈ അവസരം രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്ന് കനിമൊഴി പറഞ്ഞു. "രഹസ്യമായാണ് ബിൽ കൊണ്ടുവന്നത്, സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളെ അറിയിച്ചില്ല." അവര്‍ ആരോപിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News