അമ്മയുടെ മൃതദേഹത്തിൽ കാമപൂർത്തീകരണം! 22കാരനെതിരെ കേസെടുത്തു

മധ്യപ്രദേശിലെ ഇൻഡോറിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം

Update: 2023-12-05 03:22 GMT
Editor : Shaheer | By : Web Desk

ഇൻഡോർ: 70കാരിയായ അമ്മയുടെ മൃതശരീരത്തിൽ കാമപൂർത്തീകരണം നടത്തിയ യുവാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇൻഡോറിലാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. 22കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഡിസംബർ ഒന്ന്, രണ്ട് തിയതികളിലാണ് ഇൻഡോറിലെ ബാഡി ഗ്വാൾട്ടോലിയിൽ ക്രൂരമായ സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്കുമുൻപാണ് വയോധികയെ നഗരത്തിലെ സർക്കാർ ആശുപത്രിയായ മഹാരാജാ യെശ്വന്ത്‌റാവുവിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വേണ്ട ചികിത്സ നൽകിയെങ്കിലും ഈ മാസം ആദ്യത്തിൽ അവർ മരണത്തിനു കീഴടങ്ങി. തുടർന്ന് മകൻ മൃതദേഹവുമായി ആശുപത്രി വിടുകയായിരുന്നു.

Advertising
Advertising

ഇതിനുശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിസമയത്ത് സ്വന്തം അമ്മയുടെ മൃതദേഹത്തെ യുവാവ് ഭോഗിച്ചത്. തെരുവിലായിരുന്നു സംഭവം. ഇതു ശ്രദ്ധയിൽപെട്ട സമീപത്തെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടു വിദ്യാർത്ഥികളാണ് വിഡിയോ പകർത്തി ദൃശ്യങ്ങൾ പലാസിയ പൊലീസിനു കൈമാറിയത്. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 297 വകുപ്പുപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവാവിനു മാനസികപ്രശ്‌നങ്ങളുള്ളതായാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിനു പിന്നാലെ ഇയാളെ പൊലീസ് ചോദ്യംചെയ്യുകയും വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തിട്ടുണ്ട്.

Summary: Young man booked for having sex with 70-year-old mother's corpse in Madhya Pradesh's Indore

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News