ഡൽഹിയില്‍ യുവതിയെ വെടിവെച്ച് കൊന്നു

20 വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്

Update: 2025-04-15 01:59 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ഡൽഹി ശാഹ്ദ്രയിൽ യുവതിയെ വെടിവെച്ച് കൊന്നു. 20 വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജിടിബി എൻക്ലേവ് പ്രദേശത്താണ് വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരത്തില്‍ രണ്ടുതവണ വെടിയേറ്റതിന്‍റെ മുറിവുകളാണുള്ളത്. 

പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൂർണ്ണ വിവരങ്ങൾ ലഭ്യമാകുമെന്ന് ശാഹ്ദ്ര ഡിസിപി നേഹ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News