പുതിയ സൂപ്പർബൈക്ക് വാങ്ങിയതിന് പിന്നാലെ അപകടം; പ്രശസ്ത യൂട്യൂബർ ആസ് മുഹമ്മദിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ-പൗണ്ട സാഹിബ് ദേശീയപാതയിൽ സഹസ്പൂർ മേഖലയിലായിരുന്നു അപകടം

Update: 2026-09-04 11:48 GMT

ഡെറാഡൂൺ: പുതിയ സ്‌പോർട്‌സ് ബൈക്ക് വാങ്ങി മണിക്കൂറുകൾക്കകം ഉണ്ടായ അപകടത്തിൽ പ്രമുഖ മോട്ടോർബൈക്ക് വ്‌ളോഗർ ആസ് മുഹമ്മദ് (25) മരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ-പൗണ്ട സാഹിബ് ദേശീയപാതയിൽ സഹസ്പൂർ മേഖലയിലായിരുന്നു അപകടം.

റൂർക്കി സ്വദേശിയായ ആസ് മുഹമ്മദ് ഡെറാഡൂണിൽ നിന്ന് പുതിയ ബൈക്ക് വാങ്ങിയ ശേഷം ഹിമാചൽ പ്രദേശിലെ പൗണ്ട സാഹിബിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോട്ടോർബൈക്ക് റൈഡുകളുടെയും ബൈക്ക് വ്‌ളോഗുകളുടെയും പേരിലാണ് ആസ് മുഹമ്മദ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. റൈഡിങ്ങിനിടെ വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. 'ആഷു യുകെ റൈഡർ' എന്ന പേരിലും ആസ് മുഹമ്മദ് അറിയപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News