ബ്രിട്ടന്റെ തീരത്ത് മത്സ്യ കന്യകയുടെ ജഡം!!!

Update: 2016-10-08 01:59 GMT
ബ്രിട്ടന്റെ തീരത്ത് മത്സ്യ കന്യകയുടെ ജഡം!!!

712,189 പേര്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു

കെട്ടുകഥകളില്‍ മാത്രം കേട്ടിട്ടുള്ള ഒന്നാണ് മത്സ്യകന്യക. മനുഷ്യന്റേതെന്ന് തോന്നുന്ന മുഖവും നെഞ്ചും ശേഷിക്കുന്ന ശരീരഭാഗം മത്സ്യത്തെ പോലെയും ഇരിക്കുന്ന മത്സ്യ കന്യകമാര്‍ ചിത്രകാരന്റെ ഭാവനയിലാണ് കണ്ടിട്ടുള്ളത്. എന്നാല്‍ കെട്ടുകഥകളെ വിശ്വസിപ്പിക്കുന്ന തരത്തില്‍ മത്സ്യകന്യകയുടെതെന്ന് തോന്നിപ്പിക്കുന്ന ജഡം ബ്രിട്ടണിലെ ഗ്രേറ്റ് യാര്‍മൌത്ത് തീരത്ത് അടിഞ്ഞിരിക്കുകയാണ്. അഴുകിയ നിലയിലുള്ള ജഡത്തിന്റെ മുഖവും മറ്റ് ഭാഗങ്ങളും മനുഷ്യന്റെ അസ്ഥികൂടത്തിന് സമമാണ്. അതുപോലെ കറുത്ത നിലത്തിലുള്ള മത്സ്യവാലുമുണ്ട്.

പോള്‍ ജോണ്‍സ് എന്ന ആള്‍ ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 712,189 പേര്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.

Full View
Tags:    

Similar News