സാമ്പത്തിക പ്രതിസന്ധി: സിംബാബ്‍വേയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം അക്രമാസക്തം

Update: 2016-12-31 04:01 GMT
Editor : Subin
Advertising

ശമ്പള കുടിശ്ശിക തീര്‍പ്പാക്കാത്തതിന് എതിരെ ഏതാനും മാസങ്ങളായി സിംബാബ്‍വേയില്‍ തൊഴിലാളികള്‍ സമരത്തിലാണ്. അധ്യാപകര്‍ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിങ്ങിനെ വിവിധ സേവനമേഖലയിലുള്ളവര്‍ സമരമുഖത്തുണ്ട്. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സിംബാബ്‍വേയില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ നടത്തിയ സമരം അക്രമാസക്തമായി. പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. ഇരുപതോളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

ശമ്പള കുടിശ്ശിക തീര്‍പ്പാക്കാത്തതിന് എതിരെ ഏതാനും മാസങ്ങളായി സിംബാബ്‍വേയില്‍ തൊഴിലാളികള്‍ സമരത്തിലാണ്. അധ്യാപകര്‍ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിങ്ങിനെ വിവിധ സേവനമേഖലയിലുള്ളവര്‍ സമരമുഖത്തുണ്ട്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണവും സാമ്പത്തിക മാന്ദ്യം പിടിച്ചുനിര്‍ത്തുന്നതില്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബേയുടെ പരാജയവും ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി നടക്കുന്ന സര്‍ക്കാര്‍‌ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വലിയ വരള്‍ച്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇത് ആഭ്യന്തര ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തുക സമാഹരിക്കുന്നതിന് പൊലീസ് അനാവശ്യമായി പിഴ ഈടാക്കുകായാണെന്ന ആരോപണവും മറുഭാഗത്തുണ്ട്. ട്രാഫിക് നിയമലംഘനം ആരോപിച്ച് വന്‍ തുകയാണ് പിഴ ചുമത്തുന്നത്. ഇതിനെതിരെ തലസ്ഥാനമായ ഹരാരെയില്‍ ടാക്സി ഡ്രൈവര്‍മാര്‍ രണ്ട് ദിവസം മുമ്പ് നടത്തിയ സമരവും അക്രമത്തില്‍ കലാശിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News