പിന്‍ഗാമിക്കായി ഒരു വോട്ട്

Update: 2017-03-07 15:47 GMT
Editor : Alwyn K Jose
പിന്‍ഗാമിക്കായി ഒരു വോട്ട്

തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് ആര്‍ക്കാണെന്ന് ഒബാമ വെളിപ്പെടുത്തിയില്ല.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വോട്ടു ചെയ്തു. തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് ആര്‍ക്കാണെന്ന് ഒബാമ വെളിപ്പെടുത്തിയില്ല. നവംബർ എട്ടിനാണ് തെരഞ്ഞെടുപ്പ് ദിനമെങ്കിലും ഒരു മാസം മുമ്പേ അമേരിക്കയില്‍ വോട്ടു ചെയ്തു തുടങ്ങാം.

ജൻമനാടായ ഷിക്കാഗോയിലെ ഷിക്കാഗോ ബോർഡ് ഓഫ് ഇലക്‌ഷൻസിൽ പ്രത്യേകം തയാറാക്കിയ ബൂത്തിലായിരുന്നു ഒബാമയുടെ വോട്ട്. ആർക്കാണ് വോട്ടു ചെയ്തതെന്നു വെളിപ്പെടുത്താൻ പക്ഷേ ഒബാമ തയാറായില്ല. മാത്രമല്ല; ഫൊട്ടോഗ്രഫർമാർ കാണാതിരിക്കാൻ മറച്ചുപിടിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ഹിലറി ക്ലിന്റനു വേണ്ടി വ്യാപകമായ പ്രചാരണത്തിനിറങ്ങിയ ഒബാമ താൻ നേരത്തെ വോട്ടുചെയ്തു വിവരം ട്വിറ്ററിലും പങ്കുവച്ചു. യുഎസിൽ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപേ വോട്ടു ചെയ്യാൻ അവസരമുണ്ട്. ചില സംസ്ഥാനങ്ങളിലാകട്ടെ 50 ദിവസം മുൻപു തന്നെ വോട്ടുചെയ്യാം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News