തുര്‍ക്കിയിലെ ചാവേറാക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു

Update: 2017-03-27 11:36 GMT
Editor : Ubaid
തുര്‍ക്കിയിലെ ചാവേറാക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു

ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടേണ്ട സമയമാണിതെന്ന് തുര്‍ക്കി പ്രസിഡന്‍റ് ഉറുദുഗാന്‍.....

അത്താതുര്‍ക്ക് വിമാനത്താവളത്തിലെ ചാവേറാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചു.ആക്രമണത്തെ ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. അത്താതുര്‍ക്ക് വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ദേശീയ പതാക താഴ്ത്തി കെട്ടി.

Advertising
Advertising

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ തുര്‍ക്കി പുറത്ത് വിട്ടു. കൊല്ലപ്പെട്ട 41 പേരില്‍ 23 ഉം തുര്‍ക്കി സ്വദേശികളാണ്. സൌദിയില്‍ നിന്നുള്ള അഞ്ച് പേരും രണ്ട് ഇറാഖി സ്വദേശികളും ഉള്‍പ്പെടുന്നു. ചൈന, ജോര്‍ദാന്‍, തുനീഷ്യ, ഉസ്ബക്കിസ്താന്‍, ഇറാന്‍ ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 239 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇസ്‍താംബൂളിലേത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് ചാവേറുകള്‍ വിമാനത്താവളത്തിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.

തുര്‍ക്കിയിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ ലോകനേതാക്കള്‍ ശക്തമായി അപലപിച്ചു. ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടേണ്ട സമയമാണിതെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍ പറഞ്ഞു. മനുഷ്യരഹിതമായ പ്രവര്‍ത്തിയാണ്തുര്‍ക്കിയിലുണ്ടായതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ലോകനേതാക്കള്‍ക്കൊപ്പം ഭീകരാമക്രണത്തെ യുഎന്നും അപലപിച്ചു.

തുര്‍ക്കിയിലെ അത്താര്‍ത്തുര്‍ക്ക് വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് ലോകരാജ്യങ്ങള്‍ അപലപിച്ചത്. ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പേടേണ്ട സമയമാണിതെ്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.

അക്രമത്തെ ശക്തമായി അപലപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോധി തുര്‍ക്കിയില്‍ നടന്നത് മനുഷ്യരഹിതവും ഹീനവുമായ പ്രവര്‍ത്തിയാണെന്ന് പറഞ്ഞു. അക്രമത്തിനിരായായവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഭീകരാക്രണമത്തെ ശക്തമായി അപലപിച്ചു.

ഐക്യരാഷ്ട്രസഭയും ശക്തമായിതന്നെ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ ശക്തമായി അപലിച്ച പാകിസ്താന്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് വിലയിരുത്തി. ജര്‍മനി ഓസ്ട്രേലിയ തുടങ്ങിയ ലോകരാജ്യങ്ങളും അക്രമത്തെ അപലപിച്ചു .

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News