താലിബാന്‍ പരമോന്നത നേതാവിനെ വധിച്ചെന്ന് അമേരിക്ക

Update: 2017-03-30 14:18 GMT
Editor : admin
താലിബാന്‍ പരമോന്നത നേതാവിനെ വധിച്ചെന്ന് അമേരിക്ക

താലിബാന്‍ പരമോന്നത നേതാവ് മുല്ലാ അഖ്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ സ്ഥിരീകരണം.

താലിബാന്‍ പരമോന്നത നേതാവ് മുല്ലാ അഖ്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ സ്ഥിരീകരണം. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് അക്തര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. മുല്ലാ ഉമറിനുശേഷം താലിബാന്‍ നേതാവായി മാറിയ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന വിഷയത്തില്‍ വിരുദ്ധ വാദങ്ങള്‍ നിലനില്‍കുന്നതിനിടെയാണ് അദ്ദേഹം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. അഭിപ്രായ ഭിന്നതയെതുടര്‍ന്ന് എതിര്‍ഗ്രൂപ്പുകാരുടെ വെടിയേറ്റ് ഇായള്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ മുല്ല അഖ്തര്‍ കൊല്ലപ്പെട്ടില്ലെന്ന വാദവുമായി താലിബാന്‍ രംഗത്ത് വരികയയും ഇദ്ദേഹത്തിന്റെ ശബ്ദരേഖ പുറത്തു വിടുകയുംചെയ്തിരുന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വാഹന സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത പ്രദേശത്ത് നടന്ന വ്യോമാക്രമണത്തിലാണ് മുല്ലാ അക്തര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സേനാവിഭാഗം പറയുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News