തുത്തന്‍ഖാമന്റെ ശവക്കല്ലറയുടെ രഹസ്യം തേടി ഗവേഷകര്‍

Update: 2017-04-10 08:10 GMT
Editor : admin
തുത്തന്‍ഖാമന്റെ ശവക്കല്ലറയുടെ രഹസ്യം തേടി ഗവേഷകര്‍

യുവ ഫറവോ ആയിരുന്ന തുത്തന്‍ഖാമന്റെ ശവക്കല്ലറയില്‍ രണ്ട് രഹസ്യ അറകളിലേക്കുള്ള വഴിയുണ്ടായിരുന്നുവെന്ന് വിവരം.

ഈജിപ്ത് ഫറവോ തുത്തന്‍ഖാമന്റെ ശവകുടീരം പരിശോധിച്ചപ്പോള്‍ ലഭിച്ചത് കൌതുകകരമായ വിവരങ്ങള്‍. പഠനം പ്രാഥമിക ഘട്ടത്തിലാണെന്ന് അറിയിച്ച പുരാവസ്തുഗവേഷകര്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ തെളിയിക്കാനായാല്‍ അത് ഈജിപ്തിന്റെ ചരിത്രം തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുവ ഫറവോ ആയിരുന്ന തുത്തന്‍ഖാമന്റെ ശവക്കല്ലറയില്‍ രണ്ട് രഹസ്യ അറകളിലേക്കുള്ള വഴിയുണ്ടായിരുന്നുവെന്ന് വിവരം. ഈജിപ്തിലെയും അമേരിക്കയിലെയും പുരാവസ്തുഗവേഷകരാണ് ഫറവോ തുത്തന്‍ഖാമന്റെ ശവകുടീരത്തിലെ രഹസ്യങ്ങള്‍ തിരഞ്ഞുപോയത്. റഡാര്‍ സ്കാനിങ്ങിലൂടെയാണ് ഇവര്‍ ശവക്കലറയിലെ രഹസ്യങ്ങള്‍ കണ്ടെത്താനായി പഠനം നടത്തുന്നത്.

Advertising
Advertising

നെഫര്‍തിതി രാജ്ഞിയുടെ ശവകുടീരത്തിലേക്കാണ് തുത്തന്‍ഖാമന്റെ കല്ലറയിലെ ഒരു വഴി ചെന്നെത്തുന്നത് എന്നാണ് കൌതുകകരമായ വിവരം. നെഫര്‍തിതി രാജ്ഞി തുത്തന്‍ഖാമന്റെ വളര്‍ത്തമ്മയായിരിക്കാമെന്നും ആ വിശ്വാസപ്രകാരമായിരിക്കാം തുത്തന്‍ഖാമന്റെ കല്ലറയില്‍ നിന്ന് രാജ്ഞിയുടെ കല്ലറയിലേക്കുള്ള പാതയെന്നും അനുമാനമുണ്ട്.

സ്കാനിങ് പ്രക്രിയകള്‍ പ്രാഥമിക ഘട്ടത്തിലാണെന്ന് പുരാവസ്തുഗവേഷകര്‍ വ്യക്തമാക്കി. ഇപ്പോള്‍ ലഭിച്ച സൂചനകള്‍ തെളിയിക്കാനായാല്‍ അത് ഈജിപ്തിന്റെ തന്നെ ചരിത്രത്തെ മാറ്റിമറിക്കുന്നതായിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News