സിറിയയില്‍ വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ അമേരിക്ക

Update: 2017-04-12 01:09 GMT
Editor : Ubaid
സിറിയയില്‍ വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ അമേരിക്ക

ഇറാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വിലക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം നിലവിലുണ്ട്. ഇങ്ങനെ ചെയ്യണമെങ്കില്‍ രക്ഷാസമിതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യവുമാണ്.

ഇറാന്‍ സഹായത്തോടെ സിറിയയില്‍ വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ അമേരിക്ക. റഷ്യയുടെ നടപടി ഐക്യരാഷ്ട്രസഭാ പ്രമേയത്തിന് വിരുദ്ധമായേക്കാമെന്നാണ് അമേരിക്ക ആരോപിച്ചു. പ്രമേയത്തിന് വിരുദ്ധമായി ഒന്നും ചെയ്തില്ലെന്നാണ് റഷ്യയുടെ നിലപാട്.

ഇറാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വിലക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം നിലവിലുണ്ട്. ഇങ്ങനെ ചെയ്യണമെങ്കില്‍ രക്ഷാസമിതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യവുമാണ്. ഈ പ്രമേയത്തിന് വിരുദ്ധമാണ് റഷ്യയുടെ പ്രവര്‍ത്തിയെന്നാണ് അമേരിക്കയുടെ ആരോപണം. സിറിയയിലെ പ്രതിപക്ഷകക്ഷികളെ ലക്ഷ്യമാക്കിയാണെന്ന് അമേരിക്കന്‌ വിദേശകാര്യവകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ ആരോപിച്ചു.

Advertising
Advertising

എന്നാല്‍ റഷ്യ ഇറാന് യുദ്ധവിമാനങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഒരു തരത്തിലുള്ള ആയുധ ഇടപാടും ഇറാനുമായി നടത്തിയിട്ടില്ലെന്നും റഷ്യ വിശദീകരിച്ചു.ഇറാന്‍റെ എയര്‍ബേസ് ഉപയോഗിക്കുക മാത്രമാണുണ്ടായതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലവ്റോവ് പറഞ്ഞു.

സിറിയന്‍ പ്രസി‍ഡന്‍റ് ബശ്ശാറുല്‍ അസദിനെതിരെയ യുദ്ധം ചെയ്യുന്ന വിമതരെ ലക്ഷ്യമാക്കി കഴിഞ്ഞദിവസം പശ്ചിമ ഇറാനിലെ ഹമദാനില്‍ നിന്നാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ആദ്യമായാണ് സിറിയയിലെ ആക്രമണത്തിന് റഷ്യ ഇറാന്‍റെ എയര്‍ബേസ് ഉപയോഗിക്കുന്നതും. സിറിയന്‍ പ്രശ്നത്തില്‍ ബശ്ശാറുല്‍ അസദ് അനുകൂല നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ഇറാനും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News