ലണ്ടനില്‍ പത്തൊമ്പതുകാരന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ വനിത കൊല്ലപ്പെട്ടു

Update: 2017-06-13 17:19 GMT
Editor : Ubaid
ലണ്ടനില്‍ പത്തൊമ്പതുകാരന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ വനിത കൊല്ലപ്പെട്ടു

ലണ്ടനിലെ റസല്‍ ചത്വരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ നോര്‍വീജിയന്‍ പൌരന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ പത്തൊമ്പതുകാരന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ വനിത കൊല്ലപ്പെട്ടു. 5 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തരയോടെ വിനോദസഞ്ചാര കേന്ദ്രമായ റസല്‍ ചത്വരത്തിലാണ് സംഭവം.

ലണ്ടനിലെ റസല്‍ ചത്വരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ നോര്‍വീജിയന്‍ പൌരന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ 60 വയസ്സ് പ്രായമുള്ള അമേരിക്കന്‍ വനിതയാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് സ്ഥലത്തെത്തിയ പൊലീസ് വൈദ്യുത തോക്കുപയോഗിച്ച് യുവാവിനെ കീഴ്പ്പെടുത്തി. അക്രമി മാനസിക രോഗിയാണോയെന്നും ഭീകരബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ദുഖം രേഖപ്പെടുത്തി.

ട്രാന്‍സ്- കൊല്ലപ്പെട്ട യുഎസ് വനിതയുടെ കുടുംബത്തിനും ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും സെക്രട്ടറി അനുശോചനം അറിയിച്ചു. ബ്രിട്ടീഷ് മ്യൂസിയം, യൂനിവേഴ്സിറ്റി ഓഫ് ലണ്ടന്‍‌ എന്നിവക്ക് സമീപമുള്ള റസല്‍ ചത്വരത്തിലാണ് ആക്രമണം നടന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News