കുഞ്ഞുങ്ങളോട് എന്തിന് യുദ്ധം ? സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം

Update: 2017-06-21 15:26 GMT
Editor : Alwyn K Jose
കുഞ്ഞുങ്ങളോട് എന്തിന് യുദ്ധം ? സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം
Advertising

കഴിഞ്ഞ ദിവസം വിമത കേന്ദ്രങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു.

റഷ്യന്‍ നേതൃത്വത്തില്‍ വ്യോമാക്രമണങ്ങള്‍ ശക്തമായതോടെ സിറിയയില്‍ യുദ്ധക്കെടുതികളും തുടരുന്നു. കഴിഞ്ഞ ദിവസം വിമത കേന്ദ്രങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. അതിനിടെ മരുന്നും ഭക്ഷണവുമടക്കം അവശ്യവസ്തുക്കള്‍ എത്തിക്കാനായി രണ്ടു ദിവസത്തെ വെടിനിര്‍ത്തലിന് തയാറാണെന്ന് റഷ്യ അറിയിച്ചു.

സിറിയയില്‍ യുദ്ധം കനത്തതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ മരുന്നും ഭക്ഷണവുമടക്കമുള്ള അവശ്യവസ്തുക്കള്‍ പോലും ലഭിക്കാതെ നരകയാതന അനുഭവിക്കുകയാണെന്ന് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Syrian Observatory for Human Rights എന്ന സംഘടനയാണ് വ്യക്തമാക്കിയത്. യുദ്ധവിമാനങ്ങള്‍ വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് പുറമെ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ പടക്കപ്പലുകളില്‍ നിന്നും റഷ്യ സിറിയയിലേക്ക് മിസൈലുകളയക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിനിടെ അലപ്പോയില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനായി രണ്ടു ദിവസത്തെ വെടിനിര്‍ത്തലിന് തയാറാണെന്ന് റഷ്യ അറിയിച്ചു. ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ അഞ്ചു വയസ്സുകാരന്‍ ഉംറാന്റെ ചിത്രം മാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധനേടിയ പശ്ചാത്തലത്തിലാണ് റഷ്യ വെടിനിര്‍ത്തലിന് സന്നദ്ധമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News