അലപ്പോ: വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി നീട്ടി

Update: 2017-08-30 10:44 GMT
Editor : admin
അലപ്പോ: വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി നീട്ടി
Advertising

സിറിയയിലെ അലപ്പോയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി 72 മണിക്കൂര്‍ കൂടി നിട്ടി.

സിറിയയിലെ അലപ്പോയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി 72 മണിക്കൂര്‍ കൂടി നിട്ടി. താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ കാലാവധി തീര്‍ന്നതോടെ അലപ്പോയില്‍ ശക്തമായ ആക്രമണമാണ് സൈന്യം വിമതര്‍ക്കെതിരെ നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഏതാണ്ട് 300 ലധികം ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സിറിയന്‍ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ വിമതര്‍ ലംഘിച്ചെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുക കൂടി ചെയ്തതോടെ ശ്കതമായ ആക്രമണമാണ് വിമതര്‍ക്കെതിരെ നടന്നുകൊണ്ടിരുന്നത്. ആശുപത്രി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും അക്രമങ്ങള്‍ വ്യാപിച്ചതോടെയാണ് അന്താരാഷ്ട്രതല‍ത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിനായുളള ഇടപെടല്‍ നടന്നത്. അതിനിടെ കരാര്‍പുതുക്കുന്നതിന് തൊട്ടുമുമ്പുണ്ടായ ആക്രമണത്തില്‍ 30 ഔദ്യോഗിക പക്ഷക്കാരും 43 വിമതരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അലെപ്പോ നഗരത്തിനു 15 കിലോമീറ്റര്‍ അകലെയുള്ള ഖാന്‍ ടൊമാന്‍ എന്ന ഗ്രാമം പിടിച്ചടക്കാനുള്ള വിമത ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News