റഷ്യ മൂന്നാം ലോകമഹായുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

Update: 2017-10-14 09:56 GMT
Editor : Ubaid
റഷ്യ മൂന്നാം ലോകമഹായുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

പുടിന്റെ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കിയതോടെയാണ് റഷ്യ യുദ്ധത്തിനു തയാറെടുക്കുകയാണെന്ന ആശങ്ക ഉയര്‍ന്നത്

അമേരിക്ക മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യയെ നിര്‍ബന്ധിക്കുകയാണെന്ന് റഷ്യന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുള്ള എല്ലാ റഷ്യന്‍ പൗരന്മാരും വീടുകളില്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണെന്നും ഈ നിര്‍ദേശം പുറപ്പെടുവിച്ചത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആണെന്നതും മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള സാധ്യത തള്ളാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മോക്‌സോയില്‍ സൈന്യം നടത്തിയ വമ്പിച്ച അഭ്യാസമാണ് ഇപ്പോള്‍ ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുന്നത്. ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇത്രത്തോളം മോശമാകുന്നത്. എന്തും സംഭവിക്കാവുന്ന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. റഷ്യക്കൊപ്പം ആരുണ്ടാകുമെന്നും ഇപ്പോൾ ചോദ്യമായി നിലനിൽക്കുകയാണ്. ചൈന റഷ്യയുടെ കൂടെ നിൽക്കുമോ തുടങ്ങിയ കാര്യത്തിലും സംശയങ്ങളുണ്ട്.

Advertising
Advertising

പുടിന്റെ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കിയതോടെയാണ് റഷ്യ യുദ്ധത്തിനു തയാറെടുക്കുകയാണെന്ന ആശങ്ക ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് എല്ലാ റഷ്യക്കാരും ഉടന്‍ നാട്ടില്‍ തിരിച്ചെത്തണമെന്ന നിര്‍ദേശ പുറപ്പെടുവിക്കപ്പെട്ടതും. ഐഫല്‍ ഗോപുരത്തിനു സമീപം നിര്‍മ്മിക്കുന്ന ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 19നാണ് പുടിന്‍ പാരീസില്‍ സന്ദര്‍ശനം നടത്താനിരുന്നത്. എന്നാല്‍, സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്താല്‍ മാത്രമേ പുടിനുമായി കൂടിക്കാഴ്ചയുള്ളൂ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് അറിയിച്ചതിനെ തുടര്‍ന്ന് പുടിന്‍ പാരീസ് സന്ദര്‍ശനം റദ്ദാക്കി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News