തുര്‍ക്കിയില്‍ ഹിതപരിശോധനക്കെതിരെ പ്രതിപക്ഷം കോടതിയില്‍

Update: 2017-10-18 14:26 GMT
Editor : Ubaid
തുര്‍ക്കിയില്‍ ഹിതപരിശോധനക്കെതിരെ പ്രതിപക്ഷം കോടതിയില്‍

തുർക്കിയെ പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്കു മാറ്റുന്നതിനായി നടന്ന ഹിതപരിശോധനയുടെ ഫലം പുറത്തു വന്നതു മുതല്‍ പ്രതിപക്ഷമായ സി.എച്.പി പ്രതിഷേധത്തിലായിരുന്നു

തുര്‍ക്കിയില്‍ ഹിതപരിശോധനക്കെതിരെ പ്രതിപക്ഷം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന മുഖ്യ പ്രതിപക്ഷ കക്ഷി CHP യാണ് സര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കേസ് ഫയല്‍ ചെയ്തത്. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസ് ആര്‍ക്കും ഫയല്‍ ചെയ്യാമെന്നും പ്രധാനമന്ത്രി ബിനാലി യിൽദിരിം പ്രതികരിച്ചു.

Advertising
Advertising

തുർക്കിയെ പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്കു മാറ്റുന്നതിനായി നടന്ന ഹിതപരിശോധനയുടെ ഫലം പുറത്തു വന്നതു മുതല്‍ പ്രതിപക്ഷമായ സി.എച്.പി പ്രതിഷേധത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുപ്രക്ഷോഭം. ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി സിഎച്ച്പി വക്താവ് അതില്ലാ കാര്‍ത് ആണ് അറിയിച്ചത്. മുഖ്യ പ്രതിപക്ഷമായ സി.എച്ച്.പിയും കുർദ് അനുകൂല പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയുമാണ് ഹിതപരിശോധനയെ എതിർത്തിരുന്നത്. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടിക്കൊപ്പം നാഷനലിസ്റ്റ് ആക്ഷൻ പാർട്ടിയും പ്രസിഡൻഷ്യൽ ഭരണത്തെ അനുകൂലിച്ചു. 51.3 ശതമാനം പേരാണ് ഭരണഘടനാ ഭേദഗതിക്കനുകൂലമായി പ്രതികരിച്ചത്. ഹിതപരിശോധനക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിരിം വ്യക്തമാക്കി. ജനങ്ങളുടെ മനസ്സാണ് ബാലറ്റ് പേപ്പറുകളിൽ പ്രതിഫലിച്ചത്. അവരുടെ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷംതയ്യാറാകണമെന്നും അദ്ദേഹംപറഞ്ഞു.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News