ലണ്ടന്‍ തുരങ്കപാതയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

Update: 2017-11-15 16:07 GMT
Editor : Subin
ലണ്ടന്‍ തുരങ്കപാതയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
Advertising

സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു.

ലണ്ടനിലെ തുരങ്ക റെയില്‍പാതയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ ആശങ്കയിലാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന ബക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രാദേശികമായി നിര്‍മിച്ച ബോംബാണെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.

സ്‌ഫോടനത്തെത്തുടര്‍ന്ന് റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. മേഖലയില്‍ കനത്ത പരിശോധനയാണ് സുരക്ഷാസൈന്യം നടത്തുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് രംഗത്തുവന്നു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയായ അമഖ് മുഖേനയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News