സിംബാബ്‍വെ സ്വന്തമായി നോട്ടുകള്‍ പുറത്തിറക്കി

Update: 2017-11-16 03:17 GMT
Editor : Ubaid
സിംബാബ്‍വെ സ്വന്തമായി നോട്ടുകള്‍ പുറത്തിറക്കി
Advertising

ബോണ്ട് നോട്ടുകള്‍ പുറത്തിറക്കുന്നതിലൂടെ രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരളവു വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് സിംബാബ്‍വെ സര്‍ക്കാരിന്റെ പ്രതീക്ഷ.

സാമ്പത്തിക പ്രതിന്ധി രൂക്ഷമായ സിംബാബ്‍വെ സ്വന്തമായി ബോണ്ട് നോട്ടുകള്‍ പുറത്തിറക്കി. കറന്‍സിയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ കറന്‍സികളാണ് സിംബാബ്‍വെയില്‍ ഉപയോഗിച്ചിരുന്നത്.

ബോണ്ട് നോട്ടുകള്‍ പുറത്തിറക്കുന്നതിലൂടെ രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരളവു വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് സിംബാബ്‍വെ സര്‍ക്കാരിന്റെ പ്രതീക്ഷ. പത്ത് ലക്ഷം അമേരിക്കന്‍ ഡോളറിന് തുല്യമായ ബോണ്ട് നോട്ടാണ് പുറത്തിറക്കുന്നത്. മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സ്വന്തം കറന്‍സിക്ക് പകരം കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്കന്‍ ഡോളറിലാണ് സിംബാബ്‍വെയില്‍ ക്രയവിക്രയങ്ങള്‍ നടന്നിരുന്നത്. ബോണ്ട് നോട്ടുകള്‍ പുറത്തിറക്കുന്നത് കൊണ്ട് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. അവശേഷിക്കുന്ന സമ്പാദ്യം കൂടി നഷ്ടമായേക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. 1991-96 കാലഘട്ടത്തില്‍ മുഗാബെ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് സിംബാബ്‍വെയുടെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News