തുര്‍ക്കിയില്‍ ബോംബാക്രമണം: 2 മരണം

Update: 2017-11-19 13:58 GMT
Editor : Trainee
തുര്‍ക്കിയില്‍ ബോംബാക്രമണം: 2 മരണം

ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല


തുര്‍ക്കിയിലെ അദാനയുടെ തെക്കന്‍നഗരത്തില്‍ സര്‍ക്കാര്‍ കെട്ടിടത്തെ ലക്ഷ്യം വെച്ച് കാര്‍ ബോംബാക്രമണം. ആക്രമണത്തില്‍ 2 പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.

"നമ്മുടെ ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ കൂടി വരികയാണ്. മാനവികതയുടെ പേരില്‍ തീവ്രവാദം ഇല്ലാതാകും വരെ ഞങ്ങള്‍ പോരാട്ടം തുടരുകയും ചെയ്യും" എന്ന് യൂറോപ്യന്‍ യൂണിയന്‍ വകുപ്പ് മന്ത്രിയായ ഒമര്‍ സിലിക് സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

പരിക്കേറ്റവരില്‍ പലരും അത്യഹിത വിഭാഗത്തിലാണ്. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടത്തിനും സാരമായ പരിക്കുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് ഏജന്‍സികള്‍‌ പറയുന്നു.

മുമ്പ് നടന്ന ആക്രമണങ്ങളുടെ ഭാഗമായി തുര്‍ക്കി അധികാരികള്‍ മാധ്യമങ്ങള്‍ മൊത്തത്തില്‍ നിരോധിച്ചിരുന്നു.

Writer - Trainee

contributor

Editor - Trainee

contributor

Similar News