അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ കുട്ടിയെ പൊലീസ് വെടിവെച്ചുകൊന്നു

Update: 2017-11-25 16:18 GMT
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ കുട്ടിയെ പൊലീസ് വെടിവെച്ചുകൊന്നു

അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാര്‍ക്കെതിരെ പൊലീസിന്റെ ക്രൂരത. 13 വയസുകാരനായ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു.

അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാര്‍ക്കെതിരെ പൊലീസിന്റെ ക്രൂരത. 13 വയസുകാരനായ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു. തോക്കുധാരിയായ മോഷ്ടാവെന്നാരോപിച്ചാണ് വെടിവെപ്പ് നടത്തിയത്.

ഒഹിയോവിലെ കൊളംബസിലാണ് സംഭവം. ടയ്‌രി കിങ് എന്ന കുട്ടിയാണ് മരിച്ചത്. ഒന്നിലധികം തവണയാണ് കുട്ടിക്ക് നേരെ പൊലീസ് വെടിവെച്ചത്. ബ്രയാന്‍ മാസണ്‍‌ എന്ന പൊലീസുകാരനാണ് കുട്ടിയെ വെടിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുളള അന്വേഷണം തുടരുന്നു. രണ്ടു വര്‍ഷം മുമ്പ് സമാനമായ സംഭവത്തില്‍ കറുത്തവര്‍ഗക്കാരനായ കുട്ടിയെ പൊലീസ് വെടിവെച്ച് കൊന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Tags:    

Similar News