തുര്‍ക്കി - ഇന്ത്യ വ്യാപാര ഇടപാട് മെച്ചപ്പെടുത്താന്‍ ഉറുദുഗാന്‍
Update: 2017-12-04 23:05 GMT
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഉറുദുഗാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു.
തുര്‍ക്കിക്കും ഇന്ത്യക്കുമിടയിലെ വാര്‍ഷിക വ്യാപാര ഇടപാട് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഉറുദുഗാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു.
നിലവില്‍ തുര്‍ക്കിക്കും ഇന്ത്യക്കുമിടയിലെ വാര്‍ഷിക വ്യാപാര ഇടപാട് 6.5 ബില്യന്‍ ഡോളറാണ്. ഇത് പോരെന്നും ഇടപാട് 10 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തണമെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തുര്‍ക്കി തയാറാണെന്നും ഉറുദുഗാന്‍ വ്യക്തമാക്കി.