ഗുലന്‍ ബന്ധം ആരോപിച്ച് 9,000 പൊലീസുകാരെ സസ്പെന്‍റ് ചെയ്തു

Update: 2018-02-05 05:19 GMT
Editor : Sithara
ഗുലന്‍ ബന്ധം ആരോപിച്ച് 9,000 പൊലീസുകാരെ സസ്പെന്‍റ് ചെയ്തു

ഗുലന്‍ ബന്ധം ആരോപിച്ച് 9,000 പൊലീസുകാരെ തുര്‍ക്കി സസ്പെന്‍റ് ചെയ്തു.

ഗുലന്‍ ബന്ധം ആരോപിച്ച് 9,000 പൊലീസുകാരെ തുര്‍ക്കി സസ്പെന്‍റ് ചെയ്തു. അമേരിക്കയിലേക്ക് നാടുകടത്തിയ തുര്‍ക്കിഷ് ആത്മീയ നേതാവ് ഫെയ്തുള്ള ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുന്നറിയിപ്പില്ലാതെയുള്ള ഈ നടപടി.

ബുധനാഴ്ച്ച ദേശത്താകമാനം നടന്ന പരിശോധനയ്ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നീക്കം നടന്നതതെന്ന് തുര്‍ക്കിഷ് ന്യൂസ് ഏജന്‍സിയായ അന്‍ഡോളു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഭരണ അട്ടിമറി ശ്രമത്തില്‍ ഗുലന്‍ പ്രസ്ഥാനത്തിന് പങ്കുണ്ടെന്ന് സംശയം നിലനില്‍ക്കെയാണ് ബന്ധം ആരോപിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ നടപടി. തുര്‍ക്കിയിലെ 81 ഓളം പ്രദേശങ്ങളിലായി നടന്ന ഈ മിന്നല്‍ ഓപ്പറേഷന്‍ രാജ്യത്താകമാനമുള്ള പൊലീസ് സേനയെ ലക്ഷ്യം വച്ചിരുന്നു. തുര്‍ക്കിഷ് ആസ്ഥാനമായ അങ്കാരയിലെ ചീഫ് പബ്ലിക് പ്രോസിക്കൂട്ടറുടെ ഓഫീസാണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. കൂടുതല്‍ ആളുകള്‍ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് അണ്‍ഡോളൂ അറിയിച്ചത്.

Advertising
Advertising

തുര്‍ക്കിയില്‍ കഴിഞ്ഞ കൊല്ലം പരാജയപ്പെട്ട ഭരണ അട്ടിമറി ശ്രമത്തിന് ശേഷം 47,000 ഓളം പേരെയാണ് അധികൃതര്‍ അറസ്റ്റു ചെയ്തതെന്ന് തുര്‍ക്കിഷ് ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്ളു പറഞ്ഞു. ഇതില്‍ 10,700 പോലീസുകാരും 7,400 ഓളം സൈനികരും ഉള്‍പ്പെടും. വിവിധ തൊഴിലുകളിലുള്ള 120,000 പേരെ സസ്പെന്‍റ് ചെയ്യുകയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍, അദ്ധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജനസേവകര്‍ തുടങ്ങിയവര്‍ തുര്‍ക്കിഷ് അധികൃതര്‍ ഭീകരവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടവരില്‍ പെടും.

ഗുലന്‍ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുകയാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യമെന്നും അതിലേക്കുള്ള ഒരു പ്രധാന മുന്നേറ്റമാണ് ഇതെന്നും സൊയ്ളു അഭിപ്രായപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡന്‍റ് ഭരണം വിപുലീകരിക്കുന്നതില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പിന് പത്തു ദിവസത്തിനു ശേഷമാണ് ഇത്തരത്തില്‍ ഒരു നീക്കം .അഭിപ്രായ വോട്ടെടുപ്പ് തുര്‍ക്കിയെ രണ്ടു ചേരിയിലാക്കിയിരുന്നു. പ്രക്ഷോഭങ്ങള്‍ ശക്തമാകുമ്പോഴും പ്രസിഡന്‍റിന്‍റെ നടപടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം തുര്‍ക്കിയിലുണ്ട്. ഇതാണ് പ്രസിഡന്‍റിന് അനുകൂലമായ ജനാഭിപ്രായം തുര്‍ക്കിയില്‍ രൂപപ്പെടുന്നതിന് വഴിവച്ചത്. എന്നാല്‍ ഗുലന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Writer - Sithara

contributor

Editor - Sithara

contributor

Similar News