ജനവിധി രണ്ടു ദിവസം അകലെ; ഹിലരിക്ക് മുന്‍തൂക്കം

Update: 2018-02-15 19:54 GMT
ജനവിധി രണ്ടു ദിവസം അകലെ; ഹിലരിക്ക് മുന്‍തൂക്കം
Advertising

അവസാന രണ്ട് ദിവസങ്ങളില്‍ പരമാവധി വോട്ട് നേടാനുള്ള ശക്തമായ പ്രചരണത്തിലാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സര്‍വേകളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് മുന്‍തൂക്കം. അവസാന രണ്ട് ദിവസങ്ങളില്‍ പരമാവധി വോട്ട് നേടാനുള്ള ശക്തമായ പ്രചരണത്തിലാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. നാല് കോടിയോളം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ജനവിധി നിശ്ചയിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, പുറത്ത് വരുന്ന സര്‍വേ ഫലങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് അനുകൂലമാണ്. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വേയില്‍ ഹിലരിക്ക് അഞ്ച് പോയfന്റ് ലീഡുണ്ട്. ബിബിസി സര്‍വേയില്‍ 46 ശതമാനം വോട്ടാണ് ഹിലരിക്ക് ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍. ആര്‍സിപി സര്‍വേയില്‍ ഹിലരിക്ക് 1.8 ശതമാനം ലീഡുണ്ട്. മക്ലാച്ചി മാരിസ്റ്റ് സര്‍വേയില്‍ ഒരു പോയിന്റും യുഗോവ് സര്‍വേയില്‍ മൂന്ന് പോയfന്റും ലീഡ്. ഇതിനകം പോള്‍ ചെയ്ത 37 മില്യണ്‍ വോട്ടുകളില്‍ ഹിലരിക്ക് തന്നെ മുന്‍തൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഹിലരി ക്ലിന്റണോട് 49 ശതമാനം പേര്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപിനോട് കടുത്ത വിയോജിപ്പുള്ളവര്‍ 48 ശതമാനവും. തെരഞ്ഞെടുപ്പ് അടുത്തിട്ടും വോട്ടര്‍മാരുടെ ആശയക്കുഴപ്പം തീര്‍ന്നില്ലെന്ന് വ്യക്തം. ആര്‍ക്കും മേധാവിത്തമില്ലാത്ത ഫ്ലോറിഡ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകള്‍ ഹിലരിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. ഒഹായോയില്‍ ട്രംപിനാണ് മുന്‍തൂക്കം. ഇനിയുള്ള രണ്ട് ദിവസം ഹിലരിയും ഒബാമയും ഒരുമിച്ച് പ്രചാരണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന മണിക്കൂറുകളില്‍ നിഷ്പക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരു സ്ഥാനാര്‍ഥികളും.

Tags:    

Similar News