മിസൈല്‍ പരീക്ഷണം; ഉത്തര കൊറിയക്ക് അമേരിക്കയുടെ തക്കീത്

Update: 2018-02-27 23:31 GMT
Editor : admin
മിസൈല്‍ പരീക്ഷണം; ഉത്തര കൊറിയക്ക് അമേരിക്കയുടെ തക്കീത്

മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് അമേരിക്ക , ജപ്പാന്‍ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന.

മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് അമേരിക്ക , ജപ്പാന്‍ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. അതേ സമയം ഉത്തര കൊറിയന്‍ നയതന്ത്ര പ്രതിനിധി ചൈനയില്‍ സന്ദര്‍ശനം തുടരുകയാണ്. സന്ദര്‍ശനത്തിന് മിസൈല്‍ പരീക്ഷണങ്ങളുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചു.

യുഎസിന്റെ ഉത്തര കൊറിയ നയം സംബന്ധിച്ച പ്രത്യേക പ്രതിനിധി, ജപ്പാന്റെ ഏഷ്യന്‍ ആന്റ് ഓഷ്യാനിയന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍, ദക്ഷിണ കൊറിയയുടെ കൊറിയന്‍ പീസ് ആന്റ് സെക്യൂരിറ്റി വകുപ്പ് മേധാവി എന്നിവരാണ് ടോക്കിയോയില്‍ ചര്‍ച്ച നടത്തിയത്. മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഉത്തര കൊറിയ അടുത്ത മിസൈല്‍ പരീക്ഷണം നടത്താതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

അതേസമയം ഉത്തരകൊറിയന്‍ നയതന്ത്ര പ്രതിനിധി റി സു യോങ് ചൈനയില്‍ സന്ദര്‍ശനം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. റി സു യൊങിന്റെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രിയായിരുന്ന റി സു യൊങ് ഉത്തര കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News