തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

Update: 2018-03-11 04:05 GMT
തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ഭീകരവാദ കുറ്റമാരോപിച്ചാണ് കുര്‍ദ് അനുകൂല പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്തത്

തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റമാരോപിച്ചാണ് കുര്‍ദ് അനുകൂല പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി.

ഭീകര സംഘടനയായ പി കെ കെയുമായി ബന്ധമുണ്ടെന്നും ഭീകരര്‍ക്ക് പിന്തുണ നല്‍കിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കുര്‍ദ് അനുകൂല കക്ഷിയായ പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അയ്ഹാന്‍ ബില്‍ജിന്‍, മെറല്‍ ദാനിസ് ബെസ്റ്റാസ് എന്നീ എം പിമാരാണ് അറസ്റ്റിലായത്. രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പി കെ കെ തീവ്രവാദികള്‍ക്ക് പാര്‍ലമെന്റേറിയന്‍മാരായിരിക്കെ സഹായങ്ങള്‍ ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവു വരെ ലഭിക്കാമെന്ന് പ്രോസിക്യൂട്ടറെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. അതേസമയം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങല്‍ തടസ്സപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ കുത്സിത ശ്രമങ്ങളാണ് അറസ്റ്റിനു പിന്നിലെന്ന് അറസ്റ്റിലായവര്‍ പ്രതികരിച്ചു.

Similar News