അഫ്ഗാനിസ്ഥാനില്‍ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം

Update: 2018-03-13 21:43 GMT
Editor : admin
അഫ്ഗാനിസ്ഥാനില്‍ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം

വന്‍ സ്‌ഫോടനം ഉണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല. 7 അഫ്ഗാന്‍ സൈനികര്‍ക്ക് പരിക്കറ്റിട്ടുണ്ട്...

അഫ്ഗാന്‍ പ്രതിരോധ മന്ത്രാലത്തിലും യുഎസ് എംബസിക്കും സമീപം വന്‍സ്‌ഫോടനം. രാവിലെ തിരക്കേറിയ സമയത്താണ് സ്‌ഫോടനം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്‌ഫോടനം ഉണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല. 7 അഫ്ഗാന്‍ സൈനികര്‍ക്ക് പരിക്കറ്റിട്ടുണ്ട്.

അതേസമയം നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടാവാമെന്നാണ് അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി നല്‍കിയ ഔദ്യോഗിക വിശദീകരണം. നിരവധി അക്രമികള്‍ സമീപത്തെ കെട്ടിടത്തില്‍ തങ്ങുന്നതായി പൊലീസ് സംശയിക്കുന്നു. സ്‌ഫോടനം യുഎസ് എംബസിയെ ബാധിച്ചിട്ടില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News