വിചിത്ര ചിന്തകളുടെ കാര്യത്തില്‍ ഹിറ്റ്‌ലറേക്കാള്‍ മുന്നില്‍ ഡൊണാള്‍ഡ് ട്രംപ്

Update: 2018-04-07 13:11 GMT
വിചിത്ര ചിന്തകളുടെ കാര്യത്തില്‍ ഹിറ്റ്‌ലറേക്കാള്‍ മുന്നില്‍ ഡൊണാള്‍ഡ് ട്രംപ്

ചരിത്ര പുരുഷന്‍മാരുടേയും ട്രംപിന്റേയും മാനസീക രീതികള്‍ സംബന്ധിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. മനശാസ്ത്രജ്ഞനായ കെവിന്‍ ഡട്ടണാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ധൈര്യം, മനോവികാരം, ക്രൂരത, ആത്മവിശ്വാസം, സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു പഠനം.

വിചിത്ര ചിന്തകള്‍ പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഹിറ്റ്‌ലറേക്കാള്‍ മുന്നിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം. വാര്‍ത്ത അമേരിക്കന്‍ മാധ്യമങ്ങളും അതീവ കൌതുകത്തോടെയാണ് നല്‍കിയത്.‌

Advertising
Advertising

ചരിത്ര പുരുഷന്‍മാരുടേയും ട്രംപിന്റേയും മാനസീക രീതികള്‍ സംബന്ധിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. മനശാസ്ത്രജ്ഞനായ കെവിന്‍ ഡട്ടണാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ധൈര്യം, മനോവികാരം, ക്രൂരത, ആത്മവിശ്വാസം, സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു പഠനം.

169 പോയന്റ് നേടിയ ഹിറ്റ്‌ലറെ പിന്തള്ളി ട്രംപിന് ഇതിലെല്ലാം കൂടി ലഭിച്ചത് 171 പോയിന്റ്. ധീരതയിലും ജനസ്വാധീനത്തിലും ട്രംപ് ജര്‍മ്മന്‍ ഏകാധിപതിയെ പിന്തള്ളി. ക്രൂരമെങ്കിലും ധീരമായ ഭരണം ജയിച്ചാല്‍ ട്രംപ് നടത്തുമെന്നും പഠനം പറയുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്ക് ലഭിച്ചത് 130 പോയിന്റ്. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ 189 പോയിന്റോടെ പട്ടികയില്‍ ഒന്നാമതെത്തി. സൈന്റിഫിക്ക് അമേരിക്കന്‍ മൈന്‍ഡ് എന്ന ജേര്‍ണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    

Similar News