അമേരിക്കയില്‍ അഞ്ചര ലക്ഷത്തിലധികം ആളുകള്‍ ഭവന രഹിതര്‍

Update: 2018-04-20 17:01 GMT
Editor : Sithara
അമേരിക്കയില്‍ അഞ്ചര ലക്ഷത്തിലധികം ആളുകള്‍ ഭവന രഹിതര്‍
Advertising

പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശമൊന്നും ഇല്ലാത്തവരുമുണ്ട് അമേരിക്കയില്‍.

പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശമൊന്നും ഇല്ലാത്തവരുമുണ്ട് അമേരിക്കയില്‍. വീടുകള്‍ ഇല്ലാതെ തെരുവിലും മറ്റും കഴിയുന്നവരാണ് ഇക്കൂട്ടര്‍. ലക്ഷങ്ങളാണ് അമേരിക്കയില്‍ മതിയായ താമസ സൌകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്.

2015ലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചര ലക്ഷത്തിലധികം ആളുകള്‍ ഭവന രഹിതരായി അമേരിക്കയിലുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ കുടുംബമായി താമസിക്കുന്നവരും മൂന്ന് ലക്ഷത്തോളം പേര്‍ അല്ലാത്തവരുമാണ്. താല്‍ക്കാലികമായി വാടകക്ക് താമസിക്കുന്ന തൊഴിലാളികള്‍ മുതല്‍ സ്ഥിരമായി തെരുവില്‍ താമസമാക്കിയവരും ഇതില്‍പ്പെടുന്നു. ഇത്തരത്തില്‍ ഒരു വലിയ വിഭാഗം വോട്ടര്‍മാര്‍ ഉണ്ടെങ്കിലും ഇവരെ ആരും കണക്കിലെടുക്കുന്നില്ല.

ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ഒരു വിഭാഗവും ഇവരെ കണ്ടെന്ന് നടിച്ചില്ലെന്നാണ് ഭവന രഹിതരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ആക്ടിവിസ്റ്റ് സംഘടന പറയുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്തും തങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ലെന്നും ഇവര്‍ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News