ഇസ്ലാമിക് സ്റ്റേറ്റ് ബറാക് ഒബാമയുടെ സൃഷ്ടിയെന്ന് ഡൊണാള്‍ഡ് ട്രംപ്

Update: 2018-04-22 02:36 GMT
ഇസ്ലാമിക് സ്റ്റേറ്റ് ബറാക് ഒബാമയുടെ സൃഷ്ടിയെന്ന് ഡൊണാള്‍ഡ് ട്രംപ്
Advertising

ഐഎസ് സ്ഥാപിച്ചത് ഒബാമയാണെന്ന ആരോപണം മൂന്ന് തവണ ആവര്‍ത്തിച്ച ട്രംപ് ഒബാമയുടെ മുഴുവന്‍ പേര്‍ ബറാക് ഹുസൈന്‍ ഒബാമയെന്നാണെന്നും ചൂണ്ടിക്കാട്ടി.

ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചതിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ആരോപണം മൂന്ന് തവണ ആവര്‍‌ത്തിച്ച ട്രംപ് ബറാക് ഹുസൈന്‍ ഒബാമ എന്നാണ് പ്രസിഡണ്ടിന്‍റെ പൂര്‍ണ പേരെന്നും ഊന്നിപ്പറഞ്ഞു.

പശ്ചിമേഷ്യയിലും യൂറോപ്യന്‍ നഗരങ്ങളിലും നാശം വിതക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചതിന് പിന്നില്‍ അമേരിക്കന്‍‌ പ്രസിഡണ്ട് ബറാക് ഒബാമയാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണം. ഹിലരി ക്ലിന്‍റനെ ഐഎസിന്‍റെ സഹസ്ഥാപകയെന്ന് നേരത്തെ വിമര്‍ശിച്ച ട്രംപ് പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഒബാമയുടെ നയം ഇറാഖില്‍ ഭരണ ശൂന്യതക്ക് കാരണമായെന്നും ഇതാണ് ഐഎസ് മുതലെടുത്തതെന്നും ആക്ഷേപിച്ചു.

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഒബാമയുടെ തീരുമാനത്തിന് ശേഷമാണ് രാജ്യത്ത് അനിശ്ചിതത്വമുണ്ടായതെന്നും ട്രംപ് വിമര്‍ശിച്ചു. ഈ വിമര്‍ശം രാഷ്ട്രീയനിരൂപകര്‍‍ മുമ്പ് നടത്തിയിരുന്നു. ഐഎസ് സ്ഥാപിച്ചത് ഒബാമയാണെന്ന ആരോപണം മൂന്ന് തവണ ആവര്‍ത്തിച്ച ട്രംപ് ഒബാമയുടെ മുഴുവന്‍ പേര്‍ ബറാക് ഹുസൈന്‍ ഒബാമയെന്നാണെന്നും ചൂണ്ടിക്കാട്ടി.

ട്രംപിന്‍റെ ആരോപണങ്ങളോട് വൈറ്റ് ഹൌസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അല്‍ഖാഇദയുടെ ഇറാഖിലെ അനുബന്ധ സംഘടനയായി പ്രവര്‍ത്തിച്ചുതുടങ്ങിയ ഐഎസ് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഷിയാ മുസ്‍‍ലിംകള്‍ക്കെതിരെ വലിയ ആക്രമണങ്ങളാണ് നടത്തുന്നത്.

Tags:    

Similar News