ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; 8 മരണം

Update: 2018-04-22 17:16 GMT
ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; 8 മരണം

അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് കെമിക്കല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലിന്‍യു പെട്രോള്‍ കെമിക്കല്‍ പ്ലാന്റിലായിരുന്നു അപകടം.

പ്ലാന്റിലുണ്ടായിരുന്ന ഗ്യാസ് ടാങ്കറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ എട്ടുപേരും കെമിക്കല്‍ ഫാക്ടറിയിലെ ജീവനക്കാരാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്ര വിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.

Tags:    

Similar News