ഗൌതയിലെ ആക്രമണങ്ങളുടെ തീവ്രത കുറക്കാന്‍ സിറിയ ഇടപെടണമെന്ന താക്കീതുമായി യുഎന്‍

Update: 2018-04-23 00:05 GMT
Editor : Jaisy
ഗൌതയിലെ ആക്രമണങ്ങളുടെ തീവ്രത കുറക്കാന്‍ സിറിയ ഇടപെടണമെന്ന താക്കീതുമായി യുഎന്‍
Advertising

വിമത സ്വാധീനമുള്ള കിഴക്കൻ ഗൌതയില്‍ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ

ഗൌതയിലെ ആക്രമണങ്ങളുടെ തീവ്രത കുറക്കാന്‍ സിറിയ ഇടപെടണമെന്ന താക്കീതുമായി ഐക്യരാഷ്ട്രസഭ.വിമത സ്വാധീനമുള്ള കിഴക്കൻ ഗൌതയില്‍ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ.

രണ്ട് ദിവസമായി സിറിയന്‍ സേന നടത്തുന്ന ബോംബാക്രമണങ്ങളിൽ 150 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ദമാസ്കസിലുണ്ടായ ആക്രമണങ്ങളിൽ മാത്രം 49 പേരാണ് കൊല്ലപ്പെട്ടത്.മൂന്ന് വർഷത്തിനിടെ സിറിയയിലുണ്ടായ കൂടിയ മരണനിരക്കാണ് ഇത്. അഞ്ച് ഹോസ്പിറ്റലുകൾക്കും നേരെയും ആക്രമണം ഉണ്ടായെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ട്.ആക്രമത്തിനിരയായവരുടെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തുർക്കി സൈന്യവും സിറിയന്‍ വിമതരും കുർദുകളുമായി നടത്തുന്ന പോരാട്ടം കഴിഞ്ഞ ഒരുമാസമായി തുടരുകയാണ്.സിറിയൻ സർക്കാർ അനുകൂല സേന അഫ്രിന്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തുർക്കിയുമായുള്ള സംഘർഷങ്ങൾ വർധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് വെടിനിർത്തല്‍ നീക്കങ്ങള്‍ക്കുള്ള കർശന നിർദേശവുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News