യുഎന്‍ രക്ഷാസമിതിയില്‍ ഇസ്ലാമിക രാഷ്ട്രങ്ങളെകൂടി സ്ഥിരാംഗത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉര്‍ദുഗാന്‍

Update: 2018-04-24 00:55 GMT
Editor : admin
യുഎന്‍ രക്ഷാസമിതിയില്‍ ഇസ്ലാമിക രാഷ്ട്രങ്ങളെകൂടി സ്ഥിരാംഗത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉര്‍ദുഗാന്‍

യുഎന്‍ രക്ഷാസമിതിയില്‍ അഴിച്ചുപണി നടത്തണമെന്നും ഇസ്ലാമിക രാഷ്ട്രങ്ങളെകൂടി സ്ഥിരാംഗത്വത്തില്‍ ഉള്‍പ്പെടുത്തണമെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.

യുഎന്‍ രക്ഷാസമിതിയില്‍ അഴിച്ചുപണി നടത്തണമെന്നും ഇസ്ലാമിക രാഷ്ട്രങ്ങളെകൂടി സ്ഥിരാംഗത്വത്തില്‍ ഉള്‍പ്പെടുത്തണമെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഇസതംബൂളല്‍ ആരംഭിച്ച ഓര്‍ഗനൈസേഷന്‍ ഇസ്ലാമിക് കോ-ഓുപറേഷന്‍റെ ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടതിന് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

നീതിക്കും സമാധാനത്തിനും ഐക്യപ്പെടുക എന്ന തലക്കെട്ടിലാണ് പതിമൂന്നാമത് ഒ.ഐ.സി ഉച്ചകോടിക്ക് തുര്‍ക്കിയിലെ ഇസതംബൂളില്‍ തുടക്കമായത്. വിവിധ രാജ്യ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്‍റ് റ‍ജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.
മുസ്ലിം ലോകം നിര്‍ണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെയും സമാധാനത്തിന്‍െറയും

മാനദണ്ഡത്തില്‍ താമസം കൂടാതെ പ്രശ്നത്തിന് പരിഹാരം കാണാന്‍ നമുക്ക് കഴിയണം. വിദേശികള്‍ നമ്മുടെ സമാധാനത്തിനോ പുരോഗതിക്കോ വേണ്ടിയല്ല മറിച്ച് എണ്ണക്ക് വേണ്ടിയാണ് നമ്മുടെ രാജ്യങ്ങളില്‍ ഇടപെടുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഒ.ഐ.സി കൂട്ടായ്മയിലെ രാജ്യങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ ബാഹ്യഇടപെടല്‍ കൂടാതെ പരിഹരിക്കണം. സിറിയ, ഇറാഖ്, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പരിഹാരം കാണണമെന്നും തുര്‍ക്കി പ്രസിഡന്‍റ് പറഞ്ഞു. തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം ഇസ്ലാമിക രാജ്യങ്ങളുമായി സഹകരിക്കണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.സൗദിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഇസ്ലാമിക സഖ്യസേന മുസ്ലിം യുവാക്കളെ തീവ്രവാദ പ്രവണതയില്‍ നിന്ന് പിന്തിരിപ്പിക്കാനും മുസ്ലിം രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരംഭിക്കാനും സഹായകമാവുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു.

മുസ്ലിം രാജ്യങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇയാദ് മദനി പറഞ്ഞു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News