ഫ്രെയിമിലെ കാസ്ട്രോ

Update: 2018-04-25 22:55 GMT
Editor : Alwyn K Jose
ഫ്രെയിമിലെ കാസ്ട്രോ

കമ്യൂണിസ്റ്റ് വിപ്ലവകാരിയും ക്യൂബന്‍ ഭരണത്തലവനുമായിരുന്ന ഫിഡല്‍ കാസ്ട്രോയുടെ ജീവിത്തിലെ അവസ്മരണീയ ചിത്രങ്ങളുടെ പ്രദര്‍ശനം മെക്സിക്കോയില്‍ ആരംഭിച്ചു.

കമ്യൂണിസ്റ്റ് വിപ്ലവകാരിയും ക്യൂബന്‍ ഭരണത്തലവനുമായിരുന്ന ഫിഡല്‍ കാസ്ട്രോയുടെ ജീവിത്തിലെ അവസ്മരണീയ ചിത്രങ്ങളുടെ പ്രദര്‍ശനം മെക്സിക്കോയില്‍ ആരംഭിച്ചു. കാസ്ട്രോയുടെ 90 ആം പിറന്നാള്‍ ആഘോഷപ്പരിപാടികള്‍ക്ക് മുന്നോടിയായണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഫിഡല്‍ കാസ്ട്രോയുടെ ജീവിതത്തിലെ സുപ്രധാനമായ നിമിഷങ്ങളിലെ 50ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെക്സിക്കോയിലെ ഒരു സര്‍വകലാശാലയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. മെക്സികോ സിറ്റിയിലെ കാസ്ട്രോയുടെ ജീവിതവും ക്യൂബന്‍ വിപ്ലവവും ചിത്രങ്ങളില്‍ ഉണ്ട്. കാസ്ട്രോയുടെ സമകാലീകരായ നെല്‍സണ്‍ മണ്ടേലയോടും ജിമ്മികാര്‍ട്ടറോടും ഒപ്പമുള്ള ഫോട്ടോകളും പ്രദര്‍ശനത്തിന്റെ പ്രത്യേകതകളാണ്. ഈ പ്രദര്‍ശത്തില്‍ കാസ്ട്രോയുടെ വ്യക്തി പ്രഭാവവും ക്യൂബന്‍ വിപ്ലവ നായകന്റെ സാര്‍വ ലൌകികത്വവും പ്രതിഫലിക്കുന്നു.

Advertising
Advertising

1959-ൽ ക്യൂബയിലെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ സെക്രട്ടറിയായിരുന്നു ഫിഡല്‍ കാസ്ട്രോ. എലിസബത്ത് രാജ്ഞിക്കും തായ്ലന്റ് രാജാവിനും ശേഷം ഏറ്റവും ദീര്‍ഘനാള്‍ ഭരണത്തലവനായിരുന്ന വ്യക്തി കൂടിയാണ് ഫിഡല്‍ കാസ്ട്രോ. യൂണിവേഴ്സിറ്റി കാമ്പസിനകത്ത് നടക്കുന്ന പ്രദര്‍ശനം കാണാന്‍ 100 കണക്കിന് പേരാണ് ദിവസവും എത്തുന്നത്. കാസ്ട്രോയുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ദിവിതവും ചിത്രങ്ങളില്‍ കാണാമെന്ന് ക്യൂബന്‍ എം ബസി വക്താവ് കൂട്ടി ചേര്‍ക്കുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News