ഏഴാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തീവ്രവാദിയെന്ന് വിളിച്ചതായി പരാതി

Update: 2018-04-27 19:15 GMT
Editor : admin
ഏഴാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തീവ്രവാദിയെന്ന് വിളിച്ചതായി പരാതി

അമേരിക്കയിലെ ടെക്‌സാസിലെ ഫസ്റ്റ് കോളനി മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥി പന്ത്രണ്ടു വയസ്സുകാരന് വലീദ് അബുഷബാനാണ് അധ്യാപികയുടെ വര്‍ഗീയ പരാമര്‍ശത്തിനിരയായത്.

ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നില് വെച്ച് മുസ്ലീം വിദ്യാര്‍ഥിയെ അധ്യാപിക തീവ്രവാദിയെന്ന് വിളിച്ചതായി പരാതി. അമേരിക്കയിലെ ടെക്‌സാസിലെ ഫസ്റ്റ് കോളനി മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥി പന്ത്രണ്ടു വയസ്സുകാരന് വലീദ് അബുഷബാനാണ് അധ്യാപികയുടെ വര്‍ഗീയ പരാമര്‍ശത്തിനിരയായത്.

ക്ലാസില്‍വെച്ച് തങ്ങളെല്ലാം ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനിടയില് താന് ഒന്ന് പൊട്ടിച്ചിരിച്ചപ്പോഴാണ് ടീച്ചര് തന്നെ തീവ്രവാദിയെന്ന് വിളിച്ചതെന്നും വലീദ് പറയുന്നു. നിനക്കൊപ്പം ചിരിക്കാന് എനിക്ക് കഴിയില്ലെന്നായിരുന്നു വലീദ് ചിരിച്ചപ്പോള് ടീച്ചറുടെ പ്രതികരണം. അത് എന്തുകൊണ്ടാണെന്ന് ചോദിച്ച വാലിദിനോട് തങ്ങള് കരുതുന്നത് വലീദ് ഒരു തീവ്രവാദിയാണെന്നാണ് എന്നായിരുന്നു അധ്യാപികയുടെ മറുപടി.

Advertising
Advertising

അധ്യാപിക തീവ്രവാദിയെന്ന് വിളിച്ചതോടെ മറ്റു കുട്ടികള്‍ വലീദിനെ പരിഹസിക്കാന്‍ തുടങ്ങി. അവന്റെ കയ്യില് ബോംബ് കണ്ടിട്ടുണ്ട് എന്ന രീതിയില് കമന്റുകല് പറയുകയും ചെയ്തു. ക്ലാസില്‍ ഒറ്റപ്പെട്ട വലീദ് തുറിച്ചുനോട്ടത്തിനിരയായെന്നും പറയുന്നു.

വിദ്യാര്‍ഥി രക്ഷിതാക്കളോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഉടന്‍ സ്‌കൂള്‍ അധികൃതരെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അധ്യാപികയെ നിര്ബന്ധിത അവധിയില് പ്രവേശിപ്പിച്ചിരിക്കയാണ് സ്കൂള് അധികൃതര്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News