തുര്‍ക്കിയുടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാന്‍ സഹകരണമുണ്ടാകുമെന്ന് പുടിന്‍

Update: 2018-05-06 22:06 GMT
Editor : Jaisy
തുര്‍ക്കിയുടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാന്‍ സഹകരണമുണ്ടാകുമെന്ന് പുടിന്‍

റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്റെ വാഗ്ദാനം

തുര്‍ക്കിയുടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാന്‍ റഷ്യയുടെ സഹകരണമുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്റെ വാഗ്ദാനം. സൈനിക അട്ടിമറി ശ്രമം മറികടന്ന ശേഷം ഉര്‍ദുഗാന്‍ ആദ്യമായാണ് ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്.

റഷ്യ - തുര്‍ക്കി ഉഭയകക്ഷി ബന്ധത്തിന് പുതിയ തുടക്കമിട്ടാണ് ഇരുരാജ്യങ്ങളുടേയും പ്രസിഡന്‍റുമാര്‍ സെന്‍റ്പീറ്റേഴ്സ് ബര്‍ഗില്‍ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ നവംബറില്‍ റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടത് മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില് നിലനിന്ന അസ്വസ്ഥകള്‍ മറികടക്കാന്‍ സഹായകമാകുന്നതായിരുന്നു കൂടിക്കാഴ്ച. സൈനിക അട്ടിമറി ശ്രമം മറികടന്ന ശേഷമുള്ള ഉര്‍ദുഗാന്റെ ആദ്യ വിദേശസന്ദര്‍ശനമായതിനല്‍ ഈ വിഷയമായിരുന്നു ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്.

Advertising
Advertising

തുര്‍ക്കിയുടെ സാമ്പത്തിക നിലയടക്കം എല്ലാമേഖലയും പഴയ സ്ഥിതിയിലേക്ക്കൊണ്ടുവരുന്നതിന് റഷ്യയുടെ സഹകരണമുണ്ടാകുമെന്ന് പുടിന്‍ വ്യക്തമാക്കി. സൈനിക അട്ടിമറി ശ്രമത്തിന് ശേഷം പുടിന്‍ ടെലിഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതിന് ഉര്‍ദുഗാന്‍ നന്ദി പറ‍ഞ്ഞു. റഷ്യ-തുര്‍ക്കി സഹകരണം പുതിയ ഘട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെ പട്ടാളഅട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളില്‍ നിലനിന്നിരുന്ന
ആശങ്കകള്‍ അവസാനിപ്പിക്കാന്‍ ഉര്‍ദുഗാന്റെ റഷ്യന്‍ സന്ദര്‍ശനം സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News